വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്: യുവാവ് പിടിയിൽ
text_fieldsതിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്കമല സ്വദേശി ഷിജിനാണ് (30) പിടിയിലായത്. തിരുവനന്തപുരം വെമ്പായത്തെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
തിരുവനന്തപുരത്ത് വെച്ച് പരിചയത്തിലായ തന്നെ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഡിസംബർ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന കാറിൽ കടുത്തുരുത്തി എഴുമാന്തുരുത്തിലെ പാർക്കിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏപ്രിൽ, മേയ് മാസങ്ങളിൽ ചങ്ങനാശ്ശേരിയിലെ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 15 പവൻ സ്വർണാഭരണങ്ങളാണ് കൈക്കലാക്കിയത്. തുടർന്ന് യുവതി കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.