എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsശബരീനാഥ്
വർക്കല: എം.ഡി.എം.എയും കഞ്ചാവും കച്ചവടം നടത്തിവന്ന കേസിലെ സ്ഥിരം പ്രതി അഴൂർ പെരുങ്കുഴി നൃലുമുക്ക് വിശാഖിൽ ശബരീനാഥ് (46) പിടിയിലായി. റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ആണ് വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്. വർക്കല കരുനിലക്കോട്ട് അടുത്തിടെയായി താമസിച്ചുവന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്.
കിടപ്പുമുറിയിൽ ഒളിപ്പിച്ചിരുന്ന 51 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. വർക്കല, ചിറയിൻകീഴ് സ്റ്റേഷനുകളിലായി അടിപിടി, എം.ഡി.എം.എ, കഞ്ചാവ് വിൽപന, കൊലപാതക ശ്രമം ഉൾപ്പെടെ ഇരുപതോളം കേസിലെ പ്രതിയാണ്. കുറച്ചുനാളായി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെയും പിടിച്ചെടുത്ത എം.ഡി.എം.എയും ഡാൻസാഫ് ടീം വർക്കല പൊലീസിന് കൈമാറി.