Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളറട...

വെള്ളറട ബിവറേജസില്‍നിന്ന് വിദേശമദ്യം മോഷ്ടിച്ച യുവാക്കൾ പിടിയിൽ

text_fields
bookmark_border
വെള്ളറട ബിവറേജസില്‍നിന്ന് വിദേശമദ്യം മോഷ്ടിച്ച യുവാക്കൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

വെള്ളറട: വെള്ളറട ബിവറേജ്സിന് മുന്നില്‍ ലോഡ് ഇറക്കവേ, നിലത്തിരുന്ന ഒരു കെയ്‌സ് വിദേശമദ്യവുമായി കടന്ന രണ്ടംഗ സംഘത്തെ വെള്ളറട പൊലീസ് പിടികൂടി. പെരുങ്കുന്നം തെക്കേക്കര പുത്തന്‍വീട്ടില്‍ അജയകുമാര്‍ (40), അമരവിള പാല്‍ക്കുളങ്ങര ദാസ് ഭവനില്‍ എബിന്‍ (31) എന്നിവരാണ് പിടിയിലായത്.

രണ്ട് ദിവസത്തിന് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടംഗ സംഘം 500 മില്ലി വിദേശമദ്യം വാങ്ങി പോയശേഷം തിരികെ വന്നു. അതേസമയം വിദേശമദ്യം ലോഡിറക്കുകയായിരുന്നു. ബിവറേജസിന്റെ മുന്നിലിരുന്ന ഒരു കെയ്‌സ് വിദേശമദ്യമെടുത്ത് സംഘം മുങ്ങി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ മനോജ്, സിവില്‍ പൊലീസുകാരായ അഖിലേഷ്, ദീപു, ദുനിഷ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് സംഘമെത്തിയപ്പോള്‍ ഒരു കെയ്‌സ് മദ്യം കൂട്ടാളികള്‍ ഒപ്പം ഇരുന്ന് കുടിച്ചുതീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:vellarada beverages foreign liquor Theft Case youth arrested 
News Summary - Youths Arrested for Stealing Liquor in Vellarada
Next Story