Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗവ. മെഡിക്കല്‍...

ഗവ. മെഡിക്കല്‍ കോളജില്‍ അത്യാധുനിക എക്‌സറേ യന്ത്രമെത്തി

text_fields
bookmark_border
ഗവ. മെഡിക്കല്‍ കോളജില്‍ അത്യാധുനിക എക്‌സറേ യന്ത്രമെത്തി
cancel
camera_alt

അത്യാധുനിക എക്‌സറേ യന്ത്രം വയനാട് ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ അത്യാധുനിക എക്‌സറേ യന്ത്രമെത്തി. കഴിഞ്ഞ എല്‍ഡി.എഫ് സര്‍ക്കാര്‍ നവകേരള സദസ്സില്‍ അനുവദിച്ച യന്ത്രമാണിത്. മുന്‍ മന്ത്രി ഒ.ആര്‍. കേളുവിന്റെ ശ്രമഫലമായി 1.6 കോടി രൂപ ചിലവിലാണ് യന്ത്രം കേരള മെഡിക്കല്‍ കോര്‍പറേഷന്‍ മുഖേനെ വാങ്ങിയത്.

ഡിജിറ്റല്‍ റേഡിയോ ഗ്രാഫി ടൈപ്പ് എ ഡിജിറ്റല്‍ എക്‌സ് റേ യന്ത്രമാണിത്. രണ്ട് മിനുട്ടിനുള്ളില്‍ പരിശോധ നടത്തി ഫലം രോഗിക്ക് ലഭിക്കും. രോഗി മെഷീനടുത്ത് എത്തി നില്‍ക്കുകയോ കിടക്കുകയോ ചെയ്താല്‍ മുഴുവന്‍ ഓട്ടോമാറ്റിക് ആയ യന്ത്രം എക്‌സറേ ചെയ്ത് നല്‍കും. കൃത്യമായ ഫലം വേഗത്തിലറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ പ്രതിദിനം 150ഓളം എക്‌സററേകളാണ് ആശുപത്രിയില്‍ ചെയ്തു നല്‍കുന്നത്.

ഇതില്‍ ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ആദിവാസി പിന്നാക്ക വിഭാഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും 75 ശതമാനത്തിലധികം സൗജന്യമായാണ് സേവനം. മുമ്പ് പുതിയ സി.ടി യന്ത്രം സ്ഥാപിച്ച മുറിയോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ മുറിയിലാണ് ഡിജിറ്റല്‍ എക്‌സറേ യന്ത്രവും സ്ഥാപിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ തന്നെ യന്ത്രത്തിന്റെ സേവനം രോഗികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
TAGS:Govt. medical college state x-ray machine Wayanad News 
News Summary - Advanced X-Ray Machine Arrives at Govt Medical College
Next Story