ബിനുവിന്റെ മരണം കൊലപാതകം; ബന്ധുവും അയൽവാസിയുംഉൾപ്പെടെ നാലു പേർ പിടിയിൽ
text_fieldsവിനോദ്,പ്രശാന്ത്,പ്രജിൻ ദാസ്, ബേബി
അമ്പലവയല്‍: മലയച്ചംകൊല്ലി ഉന്നതിയിലെ കുട്ടന്റെ മകന് ബിനുവിന്റെ (25) മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയല്‍വാസികളും ഉള്‍പ്പെടെ നാലു പേര് പിടിയിലായി. സഹോദരീഭര്‍ത്താവ് മലയച്ചം ഉന്നതിയിലെ വിനോദ് (39), അയല്‍ക്കാരായ കോട്ടപ്പറമ്പിൽ പ്രജിൻ ദാസ് (30) മലയച്ചംകൊല്ലി മുരണിയിൽ പ്രശാന്ത് (30), ചിറയിൽ ജോജോ എന്ന ബേബി (49) എന്നിവരെയാണ് അമ്പലവയല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് ബിനുവിനെ മലയച്ചംകൊല്ലി ഉന്നതിയുടെ സമീപത്തെ കാപ്പിത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ ദേഹത്ത് മർദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മർദനത്തില്‍ കലാശിച്ചത്.