Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightAmbalavayalchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ

text_fields
bookmark_border
സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ
cancel
camera_alt

ജോ​ബി​ൻ ബാ​ബു

അ​മ്പ​ല​വ​യ​ൽ: അ​മ്പ​ല​വ​യ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ജ ഡോ​ക്ട​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​മ്പ​ല​വ​യ​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. പേ​രാ​മ്പ്ര മു​തു​കാ​ട് മൂ​ല​യി​ൽ വീ​ട്ടി​ൽ ജോ​ബി​ൻ ബാ​ബു​വി​നെ​യാ​ണ് (32) ജൂ​ൺ 11ന് ​പേ​രാ​മ്പ്ര​യി​ൽ​വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2021-22 ലാ​ണ് സം​ഭ​വം. വ്യാ​ജ രേ​ഖ ച​മ​ച്ച് ആ​റു മാ​സ​ത്തോ​ളം റെ​സി​ഡ​ന്റ് മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​നു എ​ന്ന പേ​രി​ൽ വ്യാ​ജ ഐ​ഡ​ന്റി​റ്റി കാ​ർ​ഡും എ​ൻ.​എ​ച്ച്.​എം കാ​ർ​ഡും സ​മ​ർ​പ്പി​ച്ചാ​ണ് ഇ​യാ​ൾ ജോ​ലി​ക്ക് ക​യ​റി​യ​ത്.

ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള മെ​ഡി​സി​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​യാ​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ന​ഴ്‌​സി​ങ് പ​ഠ​ന ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു കോ​വി​ഡ് സ​മ​യ​ത്ത് ഈ ​ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ അ​നൂ​പ്, എ​സ്.​ഐ എ​ൽ​ദോ, എ​സ്.​സി.​പി.​ഒ മു​ജീ​ബ്, സി.​പി.​ഒ അ​ഖി​ൽ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:Crime Ambalavayal fruad Arrest 
News Summary - Fake doctor at private hospital arrested
Next Story