വർണക്കാഴ്ചകളുമായി പൂപ്പൊലി -2024
text_fieldsപൂപ്പൊലി 2024 കാണാനെത്തിയവർ
അമ്പലവയൽ: കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024 പത്ത് ദിവസം പിന്നിട്ടു. "സമഗ്ര മൃഗപരിപാലനം കർഷക- ശാസ്ത്രജ്ഞ മുഖാമുഖം" എന്ന വിഷയത്തിൽ സെമിനാർ -ചർച്ച സംഘടിപ്പിച്ചു.
ജില്ല ഐ.ആർ.ഇ വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ പൂപ്പൊലി ഗ്രൗണ്ടിൽ വടംവലി മത്സരവും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കാലാവസ്ഥ വ്യതിയാനം- വിളകളുടെ പരിപാലന മുറകൾ, കാർഷിക വിളകളുടെ ഓൺലൈൻ വിപണന സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകീട്ട് അഞ്ച് മുതൽ കലാസന്ധ്യ അരങ്ങേറും.