Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2026 4:11 AM GMT Updated On
date_range 22 July 2026 4:11 AM GMTവാക്കുപാലിച്ച് ഷജീർ; സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ എല്ലാവർക്കും ചിക്കൻമന്തി
text_fieldscamera_alt
ഷജീറിന്റെ ലോകകപ്പ് പാർട്ടിയിൽ മന്തി കഴിക്കുന്നവർ
അമ്പലവയൽ: സ്‌പെയിന്‍ ലോകകപ്പ് അടിച്ചതോടെ നാട്ടുകാർക്ക് വയറുനിറയെ മന്തി കിട്ടി. സ്പെയിൻ ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീറാണ് വാക്കുപാലിച്ചത്. സ്‌പെയിന്‍ ലോകകപ്പ് നേടിയാൽ എല്ലാവർക്കും മന്തി നൽകുമെന്ന് ഷജീർ മുമ്പ് പറഞ്ഞിരുന്നു. ആയിരത്തിലധികം പേർക്കാണ് ഷജീർ ചൊവ്വാഴ്ച ചിക്കൻ മന്തി നൽകിയത്. സെന്റ് മാര്‍ട്ടിന്‍ ഹാളിലായിരുന്നു മന്തിവിതരണം.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച മന്തിവിതരണം ഒന്നരമണിക്കൂർകൊണ്ട് പൂര്‍ത്തിയായി. ആവേശത്തോടെ നാട്ടുകാരെല്ലാം സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. വാക്കുപാലിച്ച ഷജീറിനെ നാട്ടുകാർ അഭിനന്ദിച്ചു. ടൗണ്‍ടീം വാട്‌സാപ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയുമെല്ലാം സഹായത്തിനെത്തിയിരുന്നു.
Next Story


