Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചുരത്തിൽ കലുങ്ക്...

ചുരത്തിൽ കലുങ്ക് നവീകരണം തുടങ്ങി; ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

text_fields
bookmark_border
ചുരത്തിൽ കലുങ്ക് നവീകരണം തുടങ്ങി; ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
cancel
camera_alt

ചു​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്കി​ന്റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി പുരോഗമിക്കുന്നു

കൽപറ്റ: വയനാട് ചുരത്തിൽ അപകടാവസ്ഥയിലായ കലുങ്കിന്റെയും സുരക്ഷാഭിത്തിയുടെയും നവീകരണ പ്രവൃത്തി തുടങ്ങി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണിത്. രണ്ടാംവളവിന് താഴെ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള കലുങ്കാണ് നവീകരിക്കുന്നത്. ഒരുഭാഗത്തെ കല്ലുകൾ പൊളിഞ്ഞ് അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയും. നിലവിൽ രണ്ടാംവളവിന് താഴെയുള്ള കലുങ്കിന്റെ വലതുഭാഗത്തിന് അടിവശത്തായി കരിങ്കല്ലിന്റെ കെട്ട് പലയിടത്തും തകർന്നനിലയിലാണ്.

ഇവിടെ പാതയോരത്തോട് ചേർന്ന ഭാഗത്തും അകത്തേക്ക് അഞ്ചുമീറ്ററോളം ഭാഗത്തുമാണ് കെട്ട് തകർന്ന് കരിങ്കല്ലുകൾ വീണുകിടക്കുന്നത്. നാലുവർഷംമുമ്പ് ഇവിടുത്തെ പാതയോരത്തോട് ചേർന്നുള്ള നാല് മീറ്ററോളം ഭാഗം നവീകരിച്ചിരുന്നു. ശേഷിക്കുന്ന 11 മീറ്റർ ദൈർഘ്യമുള്ള ഭാഗമാണ് ഇപ്പോൾ പൊളിച്ചുമാറ്റി പുതുക്കിപ്പണിയുന്നത്. നിലവിൽ കലുങ്കിനരികിൽ റോഡിന് ഇടതുഭാഗത്തായുള്ള ഉയരമുള്ള സുരക്ഷാഭിത്തിയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കലുങ്കിന് അടിഭാഗത്ത് വലിയ തകർച്ച നേരിട്ട കരിങ്കൽകെട്ട് പൊളിച്ച് പുതുക്കിപ്പണിതശേഷം സ്ലാബ് വാർത്ത് കലുങ്കും റോഡ് പ്രതലവും നവീകരിക്കും. സുരക്ഷാഭിത്തിയുടെ നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞാലാണ് ഇത് ചെയ്യുക. നവീകരണപ്രവൃത്തികൾക്കായി ആദ്യം ടാർചെയ്ത പ്രതലത്തിന്റെ വലതുവശവും പിന്നീട് ഇടതുഭാഗവും പൊളിക്കും.

ടൺകണക്കിന് ഭാരമുള്ള ചരക്കുവാഹനങ്ങളും ആയിരക്കണക്കിന് യാത്രാവാഹനങ്ങളുമാണ് ദിനംപ്രതി ചുരത്തിലൂടെ പോകുന്നത്. ശോചനീയാവസ്ഥയിലുള്ള കലുങ്കായതിനാൽ അപകടസാധ്യതയുണ്ട്. ഇതിനാലാണ് കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയാൻ പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം തീരുമാനിച്ചത്. 12 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ടെൻഡർ ചെയ്ത് നവീകരണം തുടങ്ങിയത്. കൊണ്ടോട്ടി സ്വദേശി ഷബീറാണ് പ്രവൃത്തിയുടെ കരാറേറ്റെടുത്തത്. പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം ഓവർസിയർ പി.പി. ഹബീബിന്റെ സാന്നിധ്യത്തിലാണ് നിലവിൽ സുരക്ഷാഭിത്തിയുടെ നിർമാണപ്രവൃത്തി നടത്തുന്നത്. രണ്ടുവർഷംമുമ്പ് രണ്ടാംവളവിന് താഴെ റോഡിലെ പ്രതലത്തിൽ അങ്ങിങ്ങായി 20 മീറ്ററോളം ദൈർഘ്യത്തിൽ കണ്ട വിള്ളലുകളാണ് പിൽക്കാലത്ത് അതിന് തൊട്ടുതാഴെയുള്ള കലുങ്കിന്റെ സ്ഥിതി പരിശോധിക്കാനും തകർച്ചയുടെ പ്രാരംഭം കണ്ടെത്താനും വഴിയൊരുക്കിയത്.

വ​യ​നാ​ട് ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ചു​ര​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ൾ​ക്കും വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ഴി​ക്കോ​ട് പി.​ഡ​ബ്ല്യു.​ഡി എ​ൻ.​എ​ച്ച് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ കെ.​വി. സു​ജീ​ഷ് അ​റി​യി​ച്ചു. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച മു​ത​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ക. വ​ള​വ് വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണം തു​ട​രും.

കോ​ഴി​ക്കോ​ടു​നി​ന്ന് ക​ൽ​പ​റ്റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്തി​ൽ​നി​ന്ന് ബാ​ലു​ശ്ശേ​രി-​കു​റ്റ്യാ​ടി വ​ഴി​യും ക​ൽ​പ​റ്റ ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വൈ​ത്തി​രി ടൗ​ണി​ൽ​നി​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ-​ത​രു​വ​ണ-​കു​റ്റ്യാ​ടി വ​ഴി​യും പോ​ക​ണം. മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പോ​ക​ണം. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍ സാ​വ​ധാ​ന​ത്തി​ലും സു​ര​ക്ഷി​ത​മാ​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും ക​ട​ന്നു​പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
TAGS:Renovation work wayanad churam ban on heavy vehicles 
News Summary - Culvert renovation begins at the pass; heavy vehicles restricted
Next Story