Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വൻനാശം; മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കാറ്റിലും മഴയിലും വൻനാശം; മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

ദാസനകരയിൽ റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

കൽപറ്റ: ജില്ലയിൽ വേനൽ മഴ ശക്തമായി. പലയിടത്തും 50 മില്ലിമീറ്ററിന് മുകളില്‍ മഴപെയ്തു. കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശമുണ്ടായി. കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിവീണു. വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചിലസ്ഥലങ്ങളിൽ അഗ്നിരക്ഷസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത കാറ്റിൽ ദാസനകര, ഒണ്ടായങ്ങാടി, നീർവാരം എന്നീ സ്ഥലങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു.

മാനന്തവാടി അഗ്നിരക്ഷസേനയുടെ യൂനിറ്റുകൾ എത്തി റോഡിൽനിന്ന് മരങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തമായ കാറ്റിലും മഴയിലും മാനന്തവാടി-മൈസൂരു റോഡില്‍ ഒണ്ടയങ്ങാടി മുസ് ലിം പള്ളിക്ക് സമീപം കടക്ക് മുകളിൽ മരം വീണു. മൈതാനത്ത് വീട്ടില്‍ സലാമിന്റെ ചായക്കടയുടെ മുകളിലേക്കാണ് മരം കടപുഴകിയത്. കഴിഞ്ഞദിവസം പുലർച്ച രണ്ടോടെയായിരുന്നു സംഭവം.

മാനന്തവാടിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് തൂണുകളും ലൈനുകളും തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. കോട്ടത്തറയിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലും പുൽപളളിയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടാി. നടവയൽ വണ്ടിക്കടവിൽ വീടിന്റെ മേൽകൂരയിലേക്ക് ഈട്ടിമരം വീണ് വീടിന്റെ ഒരുഭാഗം തകർന്നു. ഇഞ്ചിക്കാലായിൽ തോമസിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പുളിവേലിൽ ബാബുവിന്റെ വിറകുപുരയുടെ ഷീറ്റ് കാറ്റിൽ പാറിപ്പോയി. കൃപ നിധി കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിരവധി റബർ മരങ്ങൾ ഒടിഞ്ഞുവീണു.

മാനന്തവാടി താലൂക്കിൽ വ്യാപക നാശം

മാ​ന​ന്ത​വാ​ടി: ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നാ​ശം. വ​ലി​യ അ​പ​ക​ട​മോ ആ​ള​പാ​യ​മോ ഇ​ല്ല. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. പ​ന​മ​ര​ത്ത് ര​ണ്ടു​വീ​ടു​ക​ൾ​ക്കും വെ​ള്ള​മു​ണ്ട​യി​ലും തൃ​ശ്ശി​ലേ​രി​യി​ലും ഓ​രോ​വീ​ടി​നും ഭാ​ഗി​ക​മാ​യ നാ​ശ​മു​ണ്ടാ​യി. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വൈ​ദ്യു​തി ക​മ്പി​ക​ൾ​ക്കും തൂ​ണി​നും മു​ക​ളി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യി. എ​രു​മ​ത്തെ​രു​വ് ഗോ​രി​മൂ​ല​യി​ൽ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ൽ പാ​കി​യ ഷീ​റ്റ് കാ​റ്റി​ൽ പ​റ​ന്ന് സ​മീ​പ​ത്തെ വീ​ടി​ന് മേ​ൽ​പ​തി​ച്ചു. ത​ല​പ്പു​ഴ ചു​ങ്കം ജു​മാ​മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ബു താ​ഹി​ർ ബാ​ഖ​വി താ​മ​സി​ക്കു​ന്ന വീ​ടി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ഈ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​ച്ചു.

ക​മ്മ​ന നെ​ച്ചോ​ളി ഉ​ന്ന​തി​ക്കു സ​മീ​പം തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. ക​മ്മ​ന താ​ബോ​ർ പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ലേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. പു​ലി​ക്കാ​ട് സെ​ന്റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​നു​സ​മീ​പം എ​ച്ച്.​ടി ലൈ​നി​ലേ​ക്ക് ക​മു​ക് മ​റി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യി. പി​ലാ​ക്കാ​വ് അ​മ്പ​ല​ങ്ങാ​ട​ൻ അ​ഷ്‌​റ​ഫി​ന്റെ വീ​ടി​നു മു​ക​ളി​ൽ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു.

പു​ല്‍പ​ള്ളി ഉ​ദ​യ​ക്ക​വ​ല മ​ന​യ്ക്ക തോ​ട്ട​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ക​ന​ത്ത കാ​റ്റി​ലാ​ണ് വീ​ടി​നോ​ട് ചേ​ര്‍ന്ന തെ​ങ്ങ് ക​ട​പു​ഴ​കി​യ​ത്. വീ​ടി​നോ​ട് ചേ​ര്‍ന്ന സ്‌​റ്റോ​ര്‍ റൂ​മി​ലേ​ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞു​വീ​ണ് സ്‌​റ്റോ​ര്‍ റൂം ​ത​ക​ര്‍ന്നു. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രു​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ബി​ജു പ​റ​ഞ്ഞു. ചു​ണ്ട​ക്കൊ​ല്ലി​യി​ല്‍ ബാ​ബു​വി​ന്റെ ചാ​യ​ക്ക​ട കാ​റ്റി​ല്‍ ത​ക​ര്‍ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​യ​ത്. കൃ​ഷി വ​കു​പ്പും റ​വ​ന്യു വ​കു​പ്പും കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:Wayanad News Local News wind and rain 
News Summary - Extensive damage due to wind and rain; Trees uprooted, traffic disrupted
Next Story