Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 2:37 AM GMT Updated On
date_range 7 Nov 2026 2:37 AM GMTപെൺകുട്ടികൾ കൈയടക്കി തത്സമയ ന്യൂട്രീഷ്യൻ ഫുഡ് മത്സരം
text_fieldsമാനന്താവാടി: ജില്ല ശാസ്ത്രമേളയിലെ തത്സമയ ന്യൂട്രീഷ്യൻ ഫുഡ് മത്സരം പെൺകുട്ടികൾ കൈയടക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 12 പെൺകുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളിൽ ആൺകുട്ടികൾ ഉണ്ടാകാറുണ്ടായിരുന്നുവെങ്കിൽ ഇത്തവണ പെൺകുട്ടികൾ മാത്രമുള്ള മത്സരമായി.
വൈവിധ്യമാർന്നതും രൂചിയേറിയതുമായ വിഭവങ്ങളാണ് എല്ലാവരും തയാറാക്കിയത്. പുതിയ കാലത്ത് ഭക്ഷണ മേഖലയിൽ നളൻമാർ സർവസാധാരണമാണെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ ആരുമുണ്ടായിരുന്നില്ല.
Next Story


