തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനേക്കാൾ 1735 വോട്ടർമാർ കുറഞ്ഞു
text_fieldsകൽപറ്റ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 6,39,444 വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ നെന്മേനി പഞ്ചായത്തിലും (87,885) കുറവ് തരിയോട് പഞ്ചായത്തിലുമാണ്(9231).
നഗരസഭയിൽ കൂടുതൽ വോട്ടർമാർ ബത്തേരിയിലും (37,481) കുറവ് കൽപറ്റയിലും (25,164). സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 3,30,211 സ്ത്രീ വോട്ടർമാരും 3,09,228 പുരുഷ വോട്ടർമാരുമാണുള്ളത്. പുരുഷൻമാരേക്കൾ 20,983 സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. അഞ്ച് ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 23 ഗ്രാമപഞ്ചായത്ത്, മൂന്ന് നഗരസഭകൾ, നാല് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള വോട്ടർമാരുടെ കണക്കാണിത്.
2024 ലോക്സഭാ ഉപതെരഞ്ഞെടുപ്പിനേക്കാൾ 1,735 വോട്ടർമാർ കുറഞ്ഞിട്ടുണ്ട്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കൽപറ്റ, ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ ആകെ 6,41,179 വോട്ടർമാരുണ്ടായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ നിന്നും 6,07,068 വോട്ടർമാരുണ്ടായിരുന്നു.
കഴിഞ്ഞ ജുലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആഗസ്റ്റ് 12 വരെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമപട്ടിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പട്ടിക ലഭിക്കും.
പഞ്ചായത്തുകൾ-പുരുഷ വോട്ടർമാർ, സ്ത്രീ വോട്ടർമാർ, ആകെ എന്നീ ക്രമത്തിൽ
- എടവക 12,910 13,685 26,595
- അമ്പലവയൽ 13,773 15,044 28,817
- തിരുനെല്ലി 9,937 10,901 20,838
- തൊണ്ടർനാട് 8,879 8,904 17,783
- തവിഞ്ഞാൽ 15,384 15,770 31,154
- നൂൽപുഴ 9,907 10,577 20,484
- നെന്മേനി 18,136 19,746 37,885
- പൊഴുതന 6,780 7,546 14,326
- വെള്ളമുണ്ട 15,220 15640 30,860
- മീനങ്ങാടി 12,946 14,209 27,115
- വെങ്ങപ്പള്ളി 4,429 4,498 9,427
- വൈത്തിരി 6,459 6,873 13,332
- പുതാടി 15,551 16,924 32,475
- തരിയോട് 4,578 4,653 9,231
- മേപ്പാടി 14,053 15,059 29,114
- മൂപ്പൈനാട് 9,135 9,587 18,722
- കോട്ടത്തറ 6,719 7,013 13,732
- മുട്ടിൽ 13,416 14,919 28,335
- പടിഞ്ഞാറത്തറ 10,482 10,987 21,469
- പനമരം 17,076 17,686 34,762
- കണിയാമ്പറ്റ 12,846 13,888 26,734
- മുള്ളൻകൊല്ലി 10,760 11,125 21,885
- പുൽപള്ളി 12,991 13,756 26,747
നഗരസഭകൾ
- ബത്തേരി 16,773 18,164 34,937
- കൽപറ്റ 11,844 13,320 25,164
- മാനന്തവാടി 18,244 19,237 37,481