Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകോളറക്കെതിരെ ജാഗ്രത

കോളറക്കെതിരെ ജാഗ്രത

text_fields
bookmark_border
കോളറക്കെതിരെ ജാഗ്രത
cancel
Listen to this Article

കൽപറ്റ: കോളറക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ടെന്നും ജില്ലയിൽ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആന്‍സി മേരി ജേക്കബ് അറിയിച്ചു. പനമരം കൂളിവയല്‍ ഉന്നതിയില്‍ എട്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന് പ്രചരിക്കുന്ന വാര്‍ത്തകൾ വസ്തുതാ വിരുദ്ധമാണ്. ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി പരിശോധനയില്‍ കോളറക്ക് കാരണമായ വിബ്രിയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

പരിശോധനയില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായാല്‍ ശക്തമായ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായേക്കും. ഉന്നതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ഉയര്‍ന്ന പരിശോധനക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 22 പേര്‍ക്കാണ് വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലും രണ്ടുപേര്‍ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

Show Full Article
TAGS:Cholera Alert Disease Prevention Health Department Wayanad News 
News Summary - Caution against cholera
Next Story