അമ്മക്കെതിരെ മക്കളുടെ പരാതി; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: സർക്കാർ ഉദ്യോഗസ്ഥയായ അമ്മയുടെ അവിഹിത ബന്ധം കാരണം തങ്ങൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്.എച്ച്.ഒ. അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണികളോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്.എച്ച്.ഒ. യെ സമീപിക്കാമെന്നും കമീഷൻ പരാതിക്കാരായ കുട്ടികൾക്ക് നിർദേശം നൽകി.
കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമീഷന് നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. കുട്ടികളുടെ അമ്മക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം കുടുംബകോടതിയിലൂടെ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ. സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.


