Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപു​തി​യ അ​ധ്യ​യ​ന...

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം; അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ളൊ​രു​ക്കാ​ൻ വെ​ള്ളാ​ര്‍മ​ല സ്കൂ​ൾ പു​തി​യ ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക്

text_fields
bookmark_border
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം; അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ളൊ​രു​ക്കാ​ൻ വെ​ള്ളാ​ര്‍മ​ല സ്കൂ​ൾ പു​തി​യ ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക്
cancel
camera_alt

വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മേ​പ്പാ​ടി

ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ പു​തി​യ കെ​ട്ടി​ടം

ക​ല്‍പ​റ്റ: ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ സ്‌​കൂ​ള്‍ ന​ഷ്ട​പ്പെ​ട്ട വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പു​തി​യ ക്ലാ​സ് മു​റി​ക​ളി​ല്‍ പ​ഠി​ച്ചു തു​ട​ങ്ങും. ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​നു​ശേ​ഷം വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ബി​ല്‍ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ക്ലാ​സ്മു​റി​ക​ള്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ​ത്.

എ​ട്ട് ക്ലാ​സ്മു​റി​ക​ളും 10 ശു​ചി​മു​റി​ക​ളു​മാ​ണ് നി​ര്‍മി​ച്ചു ന​ല്‍കി​യ​ത്. ഹൈ​സ്‌​കൂ​ളി​ലെ ആ​റ് ഡി​വി​ഷ​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങും. ആ​റ് ഡി​വി​ഷ​നു​ക​ളി​ലാ​യി 250 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ സ്റ്റാ​ഫ് റൂം, ​ലാ​ബ് എ​ന്നി​വ​യാ​ണ് മ​റ്റ് ര​ണ്ട് മു​റി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ക. മൂ​ന്ന് കോ​ടി ചെ​ല​വ​ഴി​ച്ച് 12 ക്ലാ​സ് മു​റി​ക​ളും 16 ശു​ചി​മു​റി​ക​ളു​മാ​ണ് ബി.​എ.​ഐ നി​ര്‍മി​ച്ചു ന​ല്‍കു​ന്ന​ത്. നാ​ല് ക്ലാ​സ് മു​റി​ക​ളു​ടെ​യും ആ​റ് ശു​ചി​മു​റി​ക​ളു​ടെ​യും നി​ര്‍മാ​ണം ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍ത്തി​യാ​വും.

വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ എ​ല്‍.​പി, യു.​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 460 വി​ദ്യാ​ര്‍ഥി​ക​ളും പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ല്‍ 90 വി​ദ്യാ​ര്‍ഥി​ക​ളു​മാ​ണു​ള്ള​ത്. ഒ​ന്നാം ക്ലാ​സു മു​ത​ല്‍ പ​ത്താം ക്ലാ​സു വ​രെ 17 ഡി​വി​ഷ​നു​ക​ളും പ്ല​സ്ടു​വി​ന് നാ​ല് ഡി​വി​ഷ​നു​ക​ളു​മു​ണ്ട്. രാ​വി​ലെ 10ന് ​ബി.​എ.​ഐ ഭാ​ര​വാ​ഹി​ക​ള്‍, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ബാ​ന്‍ഡ് മേ​ള അ​ക​മ്പ​ടി​യോ​ടെ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കും. ശേ​ഷം എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ വെ​ള്ളാ​ര്‍മ​ല ഹൈ​സ്‌​കൂ​ളി​ലെ 25 അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും.

മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് ബി.​എ.​ഐ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്‍. ര​ഘു​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ 83 ശ​ത​മാ​നം വി​ജ​യം നേ​ടി​യ വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ 11 അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ബി​ന്ദു, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബാ​ബു, വെ​ള്ളാ​ര്‍മ​ല ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഭ​വ്യ ലാ​ല്‍, വെ​ള്ളാ​ര്‍മ​ല ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ർ ഇ​ന്‍ ചാ​ര്‍ജ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​എം. ശ്രീ​ജി​ത്ത്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി.​കെ. നൂ​റു​ദ്ദീ​ന്‍, ബി.​എ.​ഐ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ കെ.​എ. ജോ​ണ്‍സ​ണ്‍, മു​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ സു​രേ​ഷ് പൊ​റ്റെ​ക്കാ​ട്ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സൈ​ജ​ന്‍ കു​ര്യാ​ക്കോ​സ് ഒ​ലി​യാ​പ്പു​റം, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ. ​സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്ന് സ്‌​കൂ​ളി​ല്‍ ബി.​എ.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ര​ണ്ട് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ യൂ​നി​റ്റു​ക​ളും പ​ബ്ലി​ക് അ​ഡ്ര​സ് (പി.​എ) സി​സ്റ്റ​വും ഒ​രു​ക്കി കൊ​ടു​ക്കും. സ്റ്റാ​ഫ് അ​നൗ​ണ്‍സ്‌​മെ​ന്റി​നും സ്‌​കൂ​ളി​ലെ അ​സം​ബ്ലി​ക്കു​മാ​യാ​ണ് പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ക. ബി.​എ.​ഐ​യു​ടെ സം​സ്ഥാ​ന​ത്തെ 22 സെ​ന്റ​റു​ക​ളി​ല്‍നി​ന്ന് 100 പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.


Show Full Article
TAGS:New academic year Vellarmala School New class Survival Life chooralmala landslide 
News Summary - New academic year begins; Vellarmala School moves to new classrooms to teach survival lessons
Next Story