വയനാട് ഗവ. മെഡിക്കൽ കോളജിലെ ആദ്യ വിദ്യാർഥിയായി രാജസ്ഥാൻ സ്വദേശിനി
text_fieldsകൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ ആദ്യ വിദ്യാർഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്. മാനന്തവാടിയിലെ മെഡിക്കൽ കോളജിൽ 50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് ഈ വർഷം നാഷനൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർഥികളും ബാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുമാണ്.
സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളുടെ പ്രവേശന നടപടികൾ അടുത്ത റൗണ്ടിലാണ്. ഇതിനാൽ പ്രഥമ മെഡിസിൻ ബാച്ചിന്റെ ഉദ്ഘാടന തീയതി നേരത്തെ നിശ്ചയിച്ച 22ൽ നിന്ന് മാറ്റിയിട്ടുണ്ട്.