Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightടൗൺഷിപ്പ്; 283...

ടൗൺഷിപ്പ്; 283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്

text_fields
bookmark_border
ടൗൺഷിപ്പ്; 283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്
cancel
camera_alt

ടൗണ്‍ഷിപ്പിലെ നിർമാണ സാമഗ്രികളുടെ ഗുണനിലവാരം

ഉറപ്പാക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് മന്ത്രി ഒ.ആർ കേളു

സന്ദർശിക്കുന്നു

Listen to this Article

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന മാതൃക ടൗണ്‍ഷിപ്പിന്റെ പണികൾ പുരോഗമിക്കുന്നു. 283 വീടുകളുടെ വാര്‍പ്പ് ഇതിനകം പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1500 ലധികം തൊഴിലാളികളാണ് ദിവസേന പണിയെടുക്കുന്നത്. ദിവസവും അഞ്ച് മുതല്‍ പത്തു വരെ വീടുകളുടെ വാര്‍പ്പ് പൂര്‍ത്തീകരിക്കുന്നുണ്ട്. വാര്‍പ്പ് കഴിഞ്ഞ വീടുകളില്‍ പ്ലംബിങ്, തേപ്പ്, ഫ്ലോറിങ് അതിവേഗം പൂര്‍ത്തിയാകുന്നു.

വീടുകളുടെ എര്‍ത്ത് വര്‍ക്ക്, പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, ഷിയര്‍ വാള്‍ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പിലെ പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിർമാണവും സൈഡ് ഡ്രെയിന്‍ നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിർമിക്കുക. ഒമ്പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിർമാക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവുച്ചാല്‍ എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

ടൗണ്‍ഷിപ്പിലെ വീട്, റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ക്യൂ.സി ലാബിന്റെ പ്രവർത്തനം വ്യത്യസ്തമാണ്. മണ്ണ് കുഴിക്കല്‍, നിരപ്പാക്കല്‍, മണ്ണിന്റെ ഉറപ്പ് പരിശോധന പൂര്‍ത്തിയാക്കിയതും സേഫ് ബിയറിങ് വാല്യൂ കപ്പാസിറ്റി നല്‍കി നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതും ക്യൂ.സി ലാബ് മുഖേനയാണ്. നിർമാണത്തിന് ആവശ്യമായ സിമന്റ്, ഇരുമ്പ്, കല്ല്, മെറ്റല്‍, മണല്‍ എന്നിവയുടെ ഗുണനിലവാരം ലാബിലെ പരിശോധനയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.

നിർമാണ ഘട്ടത്തില്‍ ആവശ്യമായ ടെസ്റ്റുകള്‍ ക്യൂ.സി ലാബില്‍ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ടെസ്റ്റ് ക്യൂബുകള്‍ നിർമിക്കുന്നുണ്ട്. നിർമാണ വസ്തുക്കളുടെ ഗുണന്മേമ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ക്യൂബുകള്‍ നിർമിച്ച് ഏഴ് മുതല്‍ 28 ദിവസം വരെ വെള്ളത്തില്‍ നിക്ഷേപിക്കുകയും കോണ്‍ക്രീറ്റിന്റെ സമ്മര്‍ദ്ദ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമാണ് നിർമാണ പ്രവൃത്തികള്‍ക്കായി സാമഗ്രികള്‍ ഉപയോഗിക്കുന്നത്.

Show Full Article
TAGS:Local News Mundakai Landslide rehabilition 
News Summary - The casting of 283 houses has been completed and the quality has been ensured by the QC lab
Next Story