Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസോഫ്റ്റ്‌വെയർ ദിനാചരണം...

സോഫ്റ്റ്‌വെയർ ദിനാചരണം നാളെ; ലാപ്ടോപ്പിൽ സ്വദേശി സോഫ്റ്റ്‌വെയർ വേണോ...?

text_fields
bookmark_border
സോഫ്റ്റ്‌വെയർ ദിനാചരണം നാളെ; ലാപ്ടോപ്പിൽ സ്വദേശി സോഫ്റ്റ്‌വെയർ വേണോ...?
cancel

കൽപറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സ്വന്തന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. തുടർന്ന് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രസക്തി സംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കര്‍ എസ്.നായര്‍ പ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. കെ.കെ. മഷൂദ് എന്നിവർ സംബന്ധിക്കും.

സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ല ഓഫിസിലും പൊതുജനങ്ങള്‍ക്ക് അവരുടെ ലാപ്‌ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കുന്ന ‘ഇന്‍സ്റ്റാള്‍ ഫെസ്റ്റ്’ നടത്തും. ജില്ലയിൽ പനമരം കൈറ്റ് കേന്ദ്രത്തിൽ രാവിലെ 10 മണിമുതൽ ഇതിനുള്ള സൗകര്യമൊരുക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ kitewayanad@gmail.com ഇ-മെയിൽ മുഖാന്തരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റംവരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്‍റ്റ്‍വെയറുകളാണ് സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍. ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.

കേരളത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനം ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വിന്യാസമാണ്. സെപ്റ്റംബർ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റുവെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. അന്നേദിവസം സ്കൂൾ അസംബ്ളിയിൽ കുട്ടികൾ സ്വതന്ത്രസോഫ്റ്റുവെയർ പ്രതിജ്ഞയെടുക്കും.

Show Full Article
TAGS:software laptop 
News Summary - Do you want native software on your laptop?
Next Story