Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഎസ്.എസ്.എൽ.സി;...

എസ്.എസ്.എൽ.സി; ജില്ലക്ക് 99.59 ശതമാനം വിജയം

text_fields
bookmark_border
SSLC Exam
cancel

കൽപറ്റ: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ വയനാടിന് 99.59 ശതമാനം വിജയം. കഴിഞ്ഞ വർഷവും ജില്ലക്ക് ഇതേ വിജയശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 11215 കുട്ടികളിൽ 11169 പേരാണ് ഉപരിപഠനത്തിന് അർഹരായി. 743 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിലെ 74 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 47 സർക്കാർ സ്കൂളുകളും 18 എയ്ഡഡ് സ്കൂളുകളും അഞ്ച് അൺഎയ്ഡഡ് സ്കൂളുകളുമാണ്. ജില്ലയിൽ 5553 ആൺകുട്ടികളും 5662 പെൺകുട്ടികളുമടക്കം 11215 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 5520 ആൺകുട്ടികളും 5649 പെൺകുട്ടികളുമടക്കം 11169 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 257 ആൺകുട്ടികളും 486 പെൺകുട്ടികളുമടക്കം 743 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

വിവിധ വിഭാഗങ്ങളിലെ വിജയം ഇങ്ങനെ:

വയനാട്ടിൽ പൊതുവിഭാഗത്തിലെ 2213 കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ 2209 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പരീക്ഷയെഴുതിയ പട്ടികജാതി വിഭാഗത്തിലെ 494 പേരും ഉപരിപഠനത്തിന് യോഗ്യരായി. പട്ടിക വർഗത്തിൽനിന്ന് 2237 പേർ പരീക്ഷയെഴുതിയപ്പോൾ 2205 പേരാണ് ഉപരിപഠനത്തിന് അർഹരായത്. ഒ.ബി.സി വിഭാഗത്തിലെ 6174 കുട്ടികളിൽ 6164 പേരും ഒ.ഇ.സി വിഭാഗത്തിൽ പരീക്ഷയെഴുതിയ 97 പേരും ഉപരിപഠനത്തിന് യോഗ്യരായി. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വയനാട്ടിലാണ്.

വിജയത്തിളക്കത്തിൽ സുൽത്താൻ ബത്തേരി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ വി​ജ​യ​ത്തി​ന്റെ നൂ​റു​മേ​നി തി​ള​ക്ക​വു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 823 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. വി​ജ​യി​ക​ളി​ൽ 113 പേ​ർ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ന്ന​ത് വി​ജ​യ​ത്തി​ന്റെ പ്ര​സ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ഡ​യ​റ്റ് വ​യ​നാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പ​ഠ​ന​സ​ഹാ​യി ഹൈ ​ഫ്ലൈ​യും എ​ച്ച്.​എം ഫോ​റ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ചോ​ദ്യ​ബാ​ങ്ക് പീ​ക് ടൂ ​പ്രോ​ഗ്ര​സ്സും വി​ജ​യ​ര​ഹ​സ്യ​മാ​യി. ആ​കെ വി​ജ​യി​ച്ച​വ​രി​ൽ 68 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി മി​ക​വ് തെ​ളി​യി​ച്ചു. സം​സ്ഥാ​ന​ത്തെ പു​തി​യ പാ​ഠ​പു​സ്ത​ക​ത്തി​ന് അ​നു​സൃ​ത​മാ​യി ത​യാ​റാ​ക്കി​യ പീ​ക് ടൂ ​പ്രോ​ഗ്ര​സ് ഓ​ൺ​ലൈ​ൻ കോ​പ്പി ഇ​തി​നോ​ട​കം 1,78,510 പേ​രാ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ച്ച​ത്.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഊ​രു​കൂ​ട്ട വ​ള​ന്റി​യ​ർ​മാ​രെ നി​യ​മി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ പി​ന്നാ​ക്ക മേ​ഖ​ല​യി​ലു​ള്ള കു​ട്ടി​ക​ളെ​യും മി​ക​ച്ച വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ റ​സീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ. അ​ബ്ദു​ൽ നാ​സ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഒ​ന്നാ​മ​താ​യി ഡ​ബ്ല്യു.​ഒ.​എ​ച്ച്.​എ​സ്.​എ​സ് പി​ണ​ങ്ങോ​ട്

പി​ണ​ങ്ങോ​ട്: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് ഹൈ​സ്കൂ​ളി​ന് ഉ​ജ്ജ്വ​ല വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 376 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 51 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യി​ക​ളെ മാ​നേ​ജ്മെ​ന്റ് ക​ൺ​വീ​ന​ർ ല​ത്തീ​ഫ് പു​ന​ത്തി​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്റ് ഷ​മീം പാ​റ​ക്ക​ണ്ടി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ജ​ലീ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ കെ. ​അ​ബ്ദു​സ്സ​ലാം തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

നാ​ലാം ത​വ​ണ​യും നൂ​റു​മേ​നി​യു​മാ​യി മീ​ന​ങ്ങാ​ടി

മീ​ന​ങ്ങാ​ടി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​ഭി​മാ​ന നേ​ട്ട​വു​മാ​യി മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് മീ​ന​ങ്ങാ​ടി സ്‌​കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത്. 309 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ മു​ഴു​വ​ൻ പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

21 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ച​പ്പോ​ൾ ഏ​ഴ് പേ​ർ ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി. വി​ജ​യി​ക​ളെ പി.​ടി.​എ, എം.​പി.​ടി.​എ, എ​സ്.​എം.​സി, സ്റ്റാ​ഫ് കൗ​ൺ​സി​ൽ അ​ഭി​ന​ന്ദി​ച്ചു.

ക​ണി​യാ​മ്പ​റ്റ എം.​ആ​ർ.​എ​സി​ന് നേ​ട്ടം

ക​ണി​യാ​മ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ൽ ക​ണി​യാ​മ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൽ​പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ഇ​ത്ത​വ​ണ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം. സ്കൂ​ളി​ലെ പി.​എ​സ്. ആ​ര്യ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​ക്ക് ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സും 12 പേ​ർ​ക്ക് അ​ഞ്ച് വി​ഷ​യ​ങ്ങ​ളി​ല​ധി​കം എ ​പ്ല​സും നേ​ടാ​നാ​യി.

Show Full Article
TAGS:SSLC Wayanad district Exam Results Department of Education 
News Summary - SSLC; District achieves 99.59 percent success rate
Next Story