Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമ​ർ​ദ​ന​മേ​റ്റ​യാ​ൾ...

മ​ർ​ദ​ന​മേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
മ​ർ​ദ​ന​മേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്
cancel

ക​ൽ​പ​റ്റ: കൂ​ലി​പ്പ​ണി ചെ​യ്ത് ജീ​വി​ക്കു​ന്ന​യാ​ളെ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ നാ​ലു​പേ​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നി​സ്സാ​ര വ​കു​പ്പു​ക​ൾ മാ​ത്രം ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

മു​ക്കു​റ്റി കു​പ്പാ​ടി​ത്ത​റ പി.​ജെ. സാ​മു​വേ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ന്റെ പി​താ​വ് പി.​സി. ജെ​യ്സ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പി​താ​വ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഗു​രു​ത​ര​പ​രി​ക്കേ​റ്റ​തി​നാ​ൽ ചെ​റു​കു​ട​ൽ 10 സെ​ന്റി​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​റി​ച്ചു മാ​റ്റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Show Full Article
TAGS:man in critical condition Human Rights Commission Mob attacks investigation started 
News Summary - The victim is in critical condition; Human Rights Commission orders investigation
Next Story