Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉരുൾദുരന്തം:...

ഉരുൾദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കൽ ഒരു പരാതി പോലുമില്ലാതെ

text_fields
bookmark_border
wayanad landslide
cancel

ക​ൽ​പ​റ്റ: ഉരുൾദുരന്തത്തിൽ കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കാനുള്ള സർക്കാർ നടപടിക്രമം പൂർത്തിയായത് ഒരു പരാതി പോലുമില്ലാതെ. എല്ലാവരുടെയും പേരുവിവരങ്ങൾ കഴിഞ്ഞ ഫെബ്രുവരി 10ന് സർക്കാർ അസാധാരണ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇ​വ​രെ പ​റ്റി​യു​ള്ള എ​ഫ്.​ഐ.​ആ​ർ മേ​പ്പാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടുമു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച ആ​ക്ഷേ​പങ്ങൾ മാ​ന​ന്ത​വാ​ടി സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്ക​ണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, സമയപരിധി അവസാനിച്ചിട്ടും ഒരു പരാതി പോലും ലഭിച്ചിട്ടില്ല. ആരും ആക്ഷേപമുന്നയിച്ചും രംഗത്തുവന്നില്ല. ഇതോടെയാണ് ഇവരുടെ മരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായത്. ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത 32 പേ​രെ​യാ​ണ് മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കിയത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം മ​രി​ച്ച​ത് 266 പേ​രാ​ണ്. ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ 96 പേ​രു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​റു ല​ക്ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ര​ണ്ടു ല​ക്ഷ​വു​മ​ട​ക്കം എ​ട്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ല​ഭി​ക്കു​ക. ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ ജ​നി​ത​ക പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യി​ട്ടും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാത്ത 32 പേരെയാണ് മരിച്ചതായി കണക്കാക്കി ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുക.

ഇതോടെ മരിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഇവരുടെ കുടുംബത്തിനും ലഭിക്കും. സർട്ടിഫിക്കറ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്തുതുടങ്ങുമെന്ന് റവന്യൂ മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇന്നലെ നടന്നില്ല.

മേപ്പാടി പൊലീസ് സ്റ്റേഷനിലെ നടപടികൾ കൂടി പൂർത്തീകരിക്കണം. മേപ്പാടി എസ്.ഐ ഇവരുടെ മരണറിപ്പോർട്ടുകൾ ലഭ്യമാക്കണം. ഇതുകിട്ടുന്ന മുറക്ക് മരണസർട്ടിഫിക്കറ്റുകൾ ശനിയാഴ്ച മുതൽതന്നെ വിതരണം ചെയ്യുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഷാജു ‘മാധ്യമ’ത്തോട് പറഞ്ഞു. മരിച്ചയാളുടെ പേര്, പിതാവിന്റെയോ മാതാവിന്റെയോ പേര് എന്നിവ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ ബന്ധുക്കൾക്ക് സർട്ടിഫിക്കറ്റുകൾ എടുക്കാം. എല്ലാവരുടെയും മരണദിവസം ദുരന്തം നടന്ന 30-7-2024 എന്നതായിരിക്കും.

ബന്ധുക്കൾക്ക് നേരിട്ട് പഞ്ചായത്തിലെത്തിയും സർട്ടിഫിക്കറ്റ് സ്വീകരിക്കാം. പൊലീസ് നടപടികൾ കൂടി പൂർത്തിയായാലുടൻ വിതരണം നടക്കുമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവും പറഞ്ഞു.

Show Full Article
TAGS:Wayanad Landslide 
News Summary - wayanad Landslide; death certificate of missing persons presumed dead
Next Story