Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട് പൊലീസ് ഡാ...

വയനാട് പൊലീസ് ഡാ...

text_fields
bookmark_border
വയനാട് പൊലീസ് ഡാ...
cancel
camera_alt

ബംഗളൂരുവിൽ ബസ് യാത്രക്കിടെ നഷ്ടപ്പെട്ട മൊബൈൽ

ഫോൺ കണ്ടെത്തി മൂപ്പൈനാട് സ്വദേശി ലത്തീഫിന്

പൊലീസ് കൈമാറുന്നു

കല്‍പറ്റ: കാണാതായ മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറി വയനാട് പൊലീസ് കൈയടി വാങ്ങുന്നു. 2025ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഉടമസ്ഥര്‍ക്ക് കൈമാറിയത് നഷ്ടപ്പെട്ട 134 മൊബൈല്‍ ഫോണുകളാണ്. സി.ഇ.ഐ ആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാണ് മൊബൈലുകള്‍ കണ്ടെത്തിയത്.

പുല്‍പള്ളി സ്‌റ്റേഷനിലാണ് കൂടുതല്‍ ഫോണുകള്‍ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവില്‍ 27 ഫോണുകൾ ഉടമസ്ഥര്‍ക്ക് കൈമാറി. മാനന്തവാടി, മേപ്പാടി സ്റ്റേഷനുകളിൽ 14 ഫോണുകളും കല്‍പറ്റ, ബത്തേരി സ്‌റ്റേഷനുകള്‍ 12 ഫോണുകളും ഉടമസ്ഥര്‍ക്ക് തിരിച്ചെടുത്തു നല്‍കി.

ബംഗളൂരുവില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു തിരികെ നല്‍കിയതിന് കേരള പൊലീസിനും മേപ്പാടി പൊലീസിനും നന്ദിയും പ്രശംസയുമറിയിച്ച് മേപ്പാടി സ്വദേശി ഷമീല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പരാതി ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.പി. ഷിജു മൊബൈല്‍ കണ്ടെത്തി ഉടമസ്ഥന് കൈമാറി.

കേരള പൊലീസിന്റെ www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നഷ്ടമായ ഫോണില്‍ സിം മാറ്റിയിടുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ വഴിയാണ് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഫോണ്‍ കൈവശം വെച്ചയാളിലേക്ക് പൊലീസെത്തിയത്. നഷ്ടപ്പെട്ട നാല് മൊബൈലുകളാണ് ജനുവരിയില്‍ മാത്രം ഷിജു കണ്ടെത്തിയത്. പരാതിക്കാരെല്ലാവരും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സി.ഇ.ഐ.ആര്‍ പോര്‍ട്ടല്‍ വഴി നിരന്തരം നിരീക്ഷിച്ച് നഷ്ടമായ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തികളെ കണ്ടെത്തി അവരില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ തിരിച്ചെടുത്തത്.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പൊല്‍-ആപ്പ് (POL-APP) വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ, പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം. ഈ വെബ്സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐ.എം.ഇ.ഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കില്ല.

ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍ പോലും അത് ട്രാക്ക് ചെയ്യാന്‍ പൊലീസിന് സാധിക്കും. അപേക്ഷയില്‍ ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in വെബ്സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയ ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം

നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാം. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക.

ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യാനുമുള്ള മാര്‍ഗങ്ങള്‍ ഈ പേജില്‍ കാണാനാകും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

Show Full Article
TAGS:Local News Wayanad Wayanad Police 
News Summary - Wayanad police find missing mobile phones and return them to their owners
Next Story