Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആ​രു ന​ന്നാ​ക്കും...

ആ​രു ന​ന്നാ​ക്കും കൈ​നാ​ട്ടി ട്രാ​ഫി​ക് സി​ഗ്‌​ന​ൽ

text_fields
bookmark_border
Non-functioning traffic signal in Kainatti
cancel
camera_alt

കൈ​നാ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ ട്രാ​ഫി​ക് സി​ഗ്നൽ

ക​ൽ​പ​റ്റ: ത​ക​റാ​ലാ​യ കൈ​നാ​ട്ടി ജ​ങ്ഷ​നി​ലെ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ൽ സം​വി​ധാ​നം ന​ന്നാ​ക്ക​ൻ ന​ട​പ​ടി​യി​ല്ല. ഏ​റെ​നാ​ള​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് സേ​ഫ്റ്റി ഫ​ണ്ടി​ൽ നി​ന്നു​ള്ള 14 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് 2022 ജൂ​ലൈ​യി​ലാ​ണു ഇ​വി​ടെ ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്. ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ക​ൽ​പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​നേ​നെ ക​ട​ന്നു പോ​കു​ന്ന ഇ​ട​മാ​ണ് കൈ​നാ​ട്ടി ജ​ങ്ഷ​ൻ. ഇ​ട​ക്കി​ടെ കേ​ടാ​വു​മ്പോ​ൾ അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ പ​ണി ന​ട​ത്തു​മെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ വീ​ണ്ടും പ​ണി​മു​ട​ക്കും.

കെ​ൽ​ട്രോ​ണി​നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. ട്രാ​ഫി​ക് സി​ഗ്ന​ൽ കേ​ടാ​യ​തോ​ടെ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും തോ​ന്നും​പ​ടി​യാ​യി. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ടി​വി​ല്ലാ​തെ ജ​ങ്ഷ​നി​ൽ ക​ട​ന്നു പോ​കു​ന്ന​ത് കാ​ര​ണം അ​പ​ക​ട സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ജി​ല്ല ആ​സ്ഥാ​ന​മാ​യ ക​ല്‍പ​റ്റ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കൈ​നാ​ട്ടി. ട്രാ​ഫി​ക് സി​ഗ്ന​ൽ കേ​ടാ​യ​പ്പോ​ൾ ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​നെ​യും കാ​ണാ​നി​ല്ല. കൈ​നാ​ട്ടി​യി​ൽ ക​ൽ​പ​റ്റ​യി​ൽ നി​ന്നും മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ൽ ആ ​ഭാ​ഗ​ത്തു നി​ന്ന് വ​ലി​യ സ്പീ​ഡി​ലാ​ണ് വാ​ഹ​ന​ങ്ങ​ളെത്തു​ന്ന​ത്.

ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. ജ​ങ്ഷ​ന് സ​മീ​പ​ത്താ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി. ഇ​വി​ടേ​ക്കു​ള്ള രോ​ഗി​ക​ളും ആം​ബു​ല​ൻ​സു​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ട് സ​ഹി​ക്കേ​ണ്ടി​വ​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ലേ​ക്ക് രാ​വി​ലെ മു​ത​ല്‍ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണെത്തു​ന്ന​ത്. കൈ​നാ​ട്ടി ജ​ങ്ഷ​നി​ൽ രൂ​പ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ദേ​ശീ​യ​പാ​ത 766ൽ ​പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്.

Show Full Article
TAGS:Traffic Signal non functional traffic police Kalpetta 
News Summary - Who Will Repaired Traffic Signal In Kainatty
Next Story