ഇരുമ്പുപാലത്തിനു സമീപം പുള്ളിപ്പുലിയുടെ ജഡം
text_fieldsഇരുമ്പുപാലത്തിനു സമീപം കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം
കാട്ടിക്കുളം: ചേലൂർ ഇരുമ്പു പാലത്തിനു സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ കാപ്പിത്തോട്ടത്തിൽ പണിക്കെത്തിയവരാണ് ചൊവ്വാഴ്ച രാവിലെ പെൺപുലിയുടെ ജഡം കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ, ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാകേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ. രതീഷ് കുമാർ, ടി.ആർ. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമെത്തി ജഡം മാറ്റി. പോസ്റ്റ്മോർട്ടത്തിനായി പുലിയുടെ ജഡം സുൽത്താൻബത്തേരി പച്ചാണിയിലെ അനിമൽ ഹോസ്പെയ്സ് സെന്റർ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിലേക്ക് മാറ്റി.