Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKenichirachevron_rightകിണറ്റിൽ വീണ സ്ത്രീയെ...

കിണറ്റിൽ വീണ സ്ത്രീയെ അഗ്​നിശമന സേന രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽ വീണ സ്ത്രീയെ അഗ്​നിശമന സേന രക്ഷിച്ചു
cancel

കേണിച്ചിറ: കിണറ്റിൽ വീണ സ്ത്രീയെ അഗ്​നിശമന സേന രക്ഷിച്ചു. അതിരാറ്റുകുന്ന് പുളിമ്പറമ്പിൽ രാധയെയാണ് (50) ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. 70 അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ഇന്നലെ രാവിലെ ആറരയോടെയാണ് രാധ വീണത്.

ഫയർമാൻ കെ. അഖിൽ കിണറ്റിൽ ഇറങ്ങിയാണ് ഇവരെ പുറത്തെത്തിച്ചത്. രാധയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്​ സാരമുള്ളതല്ല. ബത്തേരി സ്​റ്റേഷൻ ഓഫിസർ എൻ.കെ. കുര്യൻ, അസി. സ്​റ്റേഷൻ ഓഫിസർ പി.സി. ജയിംസ്, ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർ ഹമീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

Show Full Article
TAGS:woman fire force rescue 
Next Story