ഗൂഡല്ലൂരിലേക്ക് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ്
text_fieldsഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ, പാലക്കാട് ഡിപ്പോകളിൽനിന്ന് ഗൂഡല്ലൂരിലേക്ക് രണ്ട് ദീർഘദൂര സർവിസുകൾ നടത്താൻ അധികൃതർ നടപടി സ്വീകരിച്ചു.
ദേവർഷോല പഞ്ചായത്ത് ഡി.വൈ.എഫ്.ഐയുടെ ടി.ടി. ഷംസുദ്ദീൻ മന്ത്രി ഗണേഷ് കുമാറിന് നൽകിയ നിവാദനത്തെ തുടർന്നാണ് സർവിസ് നടത്താൻ ഉത്തരവായത്. നിലമ്പൂർ ഡിപ്പോയിൽ നിന്ന് അനുവദിക്കേണ്ട ഈദീർഘദൂര സർവിസുകൾ അവർ താൽപര്യം കാണിക്കാത്തതിനെ തുടർന്നാണ് രണ്ടു ബസുകളുടെ പെർമിറ്റ് മൂവാറ്റുപുഴ, പാലക്കാട് ഡിപ്പോകളിലേക്ക് മാറ്റി പുതിയ ദീർഘദൂര സർവിസാക്കാൻ സർക്കുലർ ഇറക്കിയത്.
മൂവാറ്റുപുഴയിൽ നിന്ന് ചാലക്കുടി-അങ്കമാലി-തൃശൂർ- പെരിന്തൽമണ്ണ-നിലമ്പൂർ-നാടുകാണി വഴി ഗൂഡല്ലൂർ. മറ്റൊന്ന് പാലക്കാട്-മണ്ണാർക്കാട്-മേലാറ്റൂർ-പാണ്ടിക്കാട്-വണ്ടൂർ-നിലമ്പൂർ-നാടുകാണി വഴി ഗൂഡല്ലൂർ സർവിസാണ് നടത്തുന്നത്. പെർമിറ്റിൽ മാറ്റങ്ങൾ പൂർത്തിയാക്കിയ ശേഷം സമയം നിശ്ചയിക്കും എന്നാണ് വിവരം.