വിജയക്കൊടി നാട്ടാൻ യു.ഡി.എഫ്, പ്രതീക്ഷയിൽ എൽ.ഡി.എഫ്
text_fieldsപി. മുഫീദ തെസ്നി (യു.ഡി.എഫ്), പി.എം. ആസ്യ ടീച്ചർ (എൽ.ഡി.എഫ്)
വെള്ളമുണ്ട: പഞ്ചായത്തിലെ 16 വാർഡുകളും പനമരം പഞ്ചായത്തിലെ ഏഴ് വാർഡുകളും ചേർന്ന പുതിയ ജില്ല പഞ്ചായത്ത് ഡിവിഷനാണ് തരുവണ ഡിവിഷൻ. സി.പി.എമ്മിന്റെ പി.എം. ആസ്യ ടീച്ചറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി. മുഫീദ തെസ്നിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ഏണിയാണ് ചിഹ്നം. ലീഗിന്റെ വനിത നേതാക്കളിൽ ശ്രദ്ധേയയായ മുഫീദ സാമൂഹിക രാഷ്ട്രീയ നിലപാടുകളാൽ പ്രശസ്തയാണ്. ബി.ജെ.പിയുടെ വിജിഷ സജീവൻ താമര ചിഹ്നത്തിലും എസ്.ഡി.പി.ഐയുടെ സെഫീന കണ്ണട അടയാളത്തിലും മത്സരിക്കുന്നു.
പനമരം പഞ്ചായത്തിലെയും വെള്ളമുണ്ടയിലെയും യു.ഡി.എഫ് സ്വാധീനമുള്ള വാർഡുകൾ ഉൾകൊള്ളുന്നതാണ് തരുവണ ഡിവിഷൻ. അതുകൊണ്ടുതന്നെ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. എസ്.ഡി.പി.ഐക്കും സ്വാധീനമുള്ള വാർഡുകൾ തരുവണ ഡിവിഷനിലുണ്ട്. അവർ പിടിക്കുന്ന വോട്ട് യു.ഡി.എഫ് വോട്ടാവുമെന്നും അതിനാൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതുപക്ഷവും വിലയിരുത്തുന്നു.


