Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2025 7:11 AM GMT Updated On
date_range 14 Dec 2025 7:11 AM GMTമൂപ്പൈനാടിന്‍റെ ചരിത്രം തിരുത്തി എൽ.ഡി.എഫ്
text_fieldsListen to this Article
വടുവഞ്ചാൽ: രണ്ടായിരത്തിൽ പഞ്ചായത്ത് രൂപവത്കരണം മുതൽ തുടർച്ചയായി 25 വർഷം യു.ഡി.എഫ് കുത്തകയാക്കി വെച്ച മൂപ്പൈനാടിന്‍റെ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 17 സീറ്റിൽ ഒമ്പത് സീറ്റ് നേടിയാണ് എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത്. അതും ഒരു സീറ്റിന്‍റെ വ്യത്യാസത്തിaxൽ.
യു.ഡി.എഫിന് എട്ട് സീറ്റുകൾ ലഭിച്ചു. ഇവിടെ പ്രസിഡന്‍റ് സ്ഥാനം പട്ടികവർഗ സംവരണമണ്. പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫിനെ തുണച്ചു. വടുവഞ്ചാൽ ഡിവിഷനിൽ കോൺഗ്രസിലെ അരുൺദേവ്, അരപ്പറ്റ ഡിവിഷനിൽ മുസ് ലിം ലീഗിലെ ഷഹർബാൻ സെയ്തലവി എന്നിവരാണ് വിജയിച്ചത്.
Next Story


