Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2026 2:11 AM GMT Updated On
date_range 19 May 2026 2:11 AM GMTഇരുളത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
text_fieldscamera_alt
ഇരുളം ചുണ്ടക്കൊല്ലി പറയക്കോണം അനിലിന്റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ നിലയിൽ
പുൽപള്ളി: ഇരുളം ചുണ്ടകൊല്ലിയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുണ്ടക്കൊല്ലി പറയക്കോണം അനിലിന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. ലോഡ് കയറ്റിയ ലോറി പിറകോട്ട് എടുക്കുന്നതിനിടെ റോഡരികിലെ മണ്ണ് ഇടിയുകയായിരുന്നു. വീടിന്റെ വലതുഭാഗം പൂർണമായി തകർത്ത് ലോറി തലകീഴായാണ് നിന്നത്. വീട്ടിൽ കുട്ടികൾ മാത്രമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.
Next Story


