Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപോക്സോ; പ്രതിക്ക് 11...

പോക്സോ; പ്രതിക്ക് 11 വർഷം തടവ്

text_fields
bookmark_border
പോക്സോ; പ്രതിക്ക് 11 വർഷം തടവ്
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ ത​ട​വും പ​ത്തു ല​ക്ഷം​രൂ​പ പി​ഴ​യും. കു​ഞ്ഞോം എ​ട​ച്ചേ​രി വീ​ട്ടി​ൽ ബാ​ബു (46) വി​നെ​യാ​ണ് ക​ൽ​പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി കെ. ​കൃ​ഷ്ണ​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ർ​ച്ചു​മു​ത​ൽ അ​ഞ്ചു​മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ തൊ​ണ്ട​ർ​നാ​ട് എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ബി​ജു ആ​ന്റ​ണി കേ​സി​ൽ ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് എ​സ്.​എ​ച്ച്.​ഒ ആ​യി വ​ന്ന പി.​ജി. രാം​ജി​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി മു​മ്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​ബ​ബി​ത ഹാ​ജ​രാ​യി.

Show Full Article
TAGS:POCSO Case Minor Sexual Assault Crime News 
News Summary - Accused in POCSO case gets 11 years in prison
Next Story