Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2026 4:09 AM GMT Updated On
date_range 15 Feb 2026 4:09 AM GMTകാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsമാനന്തവാടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനു തീ പിടിച്ചു. ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ച് കത്തി നശിച്ചു.
കെ.എ 04 എം.എക്സ് 4428 നമ്പർ കാറാണ് കത്തിയത്. കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണക്കുകയും വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കയും ചെയ്തു.
Next Story


