മാവോവാദികൾ ഇല്ലെങ്കിലും സുരക്ഷക്ക് കുറവില്ല
text_fieldsകാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ കാവൽ നിൽക്കുന്ന
സുരക്ഷ ഉദ്യോഗസ്ഥർ
മാനന്തവാടി: മാവോവാദികളിൽ ഒരാളുടെ സാന്നിധ്യം പോലും ഒരു വർഷമായി വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് സുരക്ഷക്ക് ഒരു കുറവുമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുനെല്ലി, തവിഞ്ഞാൽ, പടിഞ്ഞാറത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിലെ പോളിങ് ബൂത്തുകൾക്കാണ് അതീവ സുരക്ഷ ഏർപ്പെടുത്തിയത്.
ലോക്കൽ പൊലീസിനെ കൂടാതെ ആയുധമേന്തിയ സ്പെഷൽ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) എം.എസ്.പി, കെ.എ.പി തുടങ്ങിയ ഗ്രൂപ്പുകളും സുരക്ഷക്ക് ചുമതലപ്പെടുത്തിയിരുന്നു. ഒരു ബൂത്തിൽ അഞ്ച് പേരെ വീതമാണ് നിയോഗിച്ചത്.


