Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2026 4:15 AM GMT Updated On
date_range 10 Feb 2026 4:15 AM GMTസഹപാഠിക്ക് ക്രൂര മർദനം: അഞ്ച് വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ല
text_fieldscamera_alt
പ്രതീകാത്മക ചിത്രം
Listen to this Article
മാനന്തവാടി: സഹപാഠിയെ മർദിച്ച സംഭവത്തിൽ വാളാട് ഹയർ സെക്കൻഡറി വിഭാഗത്തിലെ അഞ്ച് വിദ്യാർഥികളെ പൊതു പരീക്ഷയിൽനിന്ന് മാറ്റിനിർത്തും. തിങ്കളാഴ്ച വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ യോഗത്തിലാണ് തീരുമാനം. സ്കൂളിൽ ജാഗ്രത സമിതി ശക്തപ്പെടുത്താനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസി. എം.ജി ബിജുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനുവരി 29നാണ് സംഭവം. സഹപാഠിയെ ശൗചാലയത്തിലേക്ക് വിളിച്ചുവരുത്തി അഞ്ചുപേർ ചേർന്ന് മർദിക്കുകയും ഒരാൾ നൃത്തം ചെയ്യുകയും മറ്റൊരു വിദ്യാർഥി ഇത് പകർത്തുകയുമായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെ ഒരു വിദ്യാർഥി പരാതി നൽകിയതിനെ തുടർന്നാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.
Next Story


