ദേശീയ അന്തർ സർവകലാശാല ബോക്സിങ്: മുഹമ്മദ് നിയാസ് കണ്ണൂർ യൂനിവേഴ്സിറ്റി ടീം പരിശീലകൻ
text_fieldsമുഹമ്മദ് നിയാസ്
മാനന്തവാടി: ഹരിയാനയിലെ കുരുക്ഷേത്ര യൂനിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ യൂനിവേഴ്സിറ്റി ടീമിന്റെ പരിശീലകനായി മാനന്തവാടി സ്വദേശി എം. മുഹമ്മദ് നിയാസ്.
ദേശീയ ബോക്സിങ് താരമായ നിയാസ് മാനന്തവാടി എ.ബി.സി ബോക്സിങ് അക്കാദമിയിലെ പരിശീലകരായ ദീപേഷ്, ഹരി, സിജു, ഡെയ്സൺ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്. വയനാട് ജില്ലയിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ ദേശീയ യൂനിവേഴ്സിറ്റി ബോക്സിംഗ് ടൂർണമെന്റിൽ കളിക്കാരനായും, പരിശീലകനായും പങ്കെടുക്കുന്നത്. പാണ്ടികടവ് വട്ടകുളം മജീദ്-ആയിഷ ദമ്പതികളുടെ മകനായ നിയാസ് മൂന്നു വർഷം കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യനും സംസ്ഥാന സീനിയർ ബോക്സിം ഗ് വെങ്കല മെഡൽ ജേതാവും കൂടിയാണ്.


