പോക്സോ: പ്രതിക്ക് ഏഴു വർഷം കഠിനതടവും പിഴയും
text_fieldsഷാഫി
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി ഏഴുവർഷവും ഒരുമാസവും കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. മാനന്തവാടി കല്ലിയോട്ടുകുന്ന് കാരക്കാടൻ വീട്ടിൽ ഷാഫിയെയാണ് (32) സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ബിജു ആന്റണി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ജില്ല എസ്.എം.എസിന് കൈമാറുകയായിരുന്നു. അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പിയായിരുന്ന പി. ശശി കുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. എസ്.എം.എസ് അസി. സബ് ഇൻസ്പെക്ടർ രജിത സുമം അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.