തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ പോസ്റ്റർ
text_fieldsതൊണ്ടർനാട് മട്ടിലയത്ത് സി.പി.ഐ മാവോവാദികളുടെ പേരിൽ പതിച്ച പോസ്റ്ററുകൾ
മാനന്തവാടി: തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി തൊണ്ടർനാട് മട്ടിലയത്ത് സി.പി.ഐ മാവോവാദികളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചയാണ് ബസ്സ്റ്റാൻഡിെൻറ ചുവരിൽ പോസ്റ്ററുകൾ പതിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
'ഇടതു വലതു ബി.ജെ.പി മുന്നണികളുടെ വികസന നയം കുത്തകകൾക്ക് നാടിനെ കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല', 'ജനകീയ യുദ്ധത്തെ ശക്തിപ്പെടുത്തുക, കോൺഗ്രസിെൻറ മൃദു ഹിന്ദുത്വത്തിനും സി.പി.എമ്മിെൻറ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാൻ കഴിയില്ല, വോട്ട് ബഹിഷ്കരിക്കുക' തുടങ്ങിയവയാണ് പോസ്റ്ററുകളിലുള്ളത്.
കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ആലി, ടോമി, റഹ്മാൻ എന്നിവർ കർഷകരെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്നും കർഷകർക്ക് ന്യായമായ വില നൽകണമെന്നും പോസ്റ്ററിൽ പറയുന്നു. തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.