Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2025 1:45 AM GMT Updated On
date_range 2025-09-08T20:09:58+05:30കാലം മാറിയാലും മായില്ല സൗഹൃദം; തൃശ്ശിലേരി സ്കൂളിൽ 23 വർഷം മുമ്പത്തെ എസ്.എസ്.എൽ.സി ബാച്ചിന്‍റെ സംഗമം
text_fieldscamera_alt
പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
മാനന്തവാടി: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2002–03 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ വീണ്ടും ഒന്നിച്ചു. ‘ഒരുവട്ടം കൂടി’ എന്ന പേരിൽ സംഘടിപ്പിച്ച സംഗമം, സ്കൂൾ ക്യാമ്പസിൽ ആഹ്ലാദ നിമിഷങ്ങളായി. ഞായറാഴ്ച സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമം പഞ്ചായത്തംഗം ശ്രീമതി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർഥി സംഗമത്തിൽ കെ. വിനീത് അധ്യക്ഷത വഹിച്ചു. പഴയകാല ഓർമകൾ പങ്കുവെച്ച സൗഹൃദ സംഗമമത്തിനിടെ, സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. മുൻകാല അധ്യാപകരായ ശങ്കരൻ, സുകുമാരൻ, അഗസ്ത്യൻ, സുനിൽ, മനോഹരൻ, ആന്റണി, സുധീർ,ഗിരിജ, പുഷ്പ, പ്രേംദാസ്, രാജേഷ്, നാസർ എന്നിവരും സന്നിഹിതരായി.
Next Story