തവിഞ്ഞാൽ യു.ഡി.എഫിൽ ഭദ്രം, തൂക്കാനാകുമോ ഇടതിന്?
text_fieldsലിസി ജോസ് (യു.ഡി.എഫ്),റഹീമ വാളാട് (എൽ.ഡി.എഫ്)
മാനന്തവാടി: എക്കാലത്തും യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായി നിലകൊള്ളുന്ന ജില്ല പഞ്ചായത്ത് തവിഞ്ഞാൽ ഡിവിഷൻ ഇത്തവണ ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡിവിഷൻ രൂപവത്കൃതമായ കാലംതൊട്ട് യു.ഡി.എഫാണ് വിജയിച്ചുവരുന്നത്. മീനാക്ഷി രാമനാണ് നിലവിൽ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്നത്. ഇത്തവണ ലിസി ജോസ് (യു.ഡി.എഫ്), റഹീമ വാളാട് (എൽ.ഡി.എഫ്), ശോഭ ഷാജി (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ളത്.
ആരോഗ്യ, വന്യമൃഗ പ്രശ്നങ്ങളാണ് ഡിവിഷനെ അലട്ടുന്ന പ്രധാന പോരായ്മ. തവിഞ്ഞാലിൽ ഒരു തവണയെങ്കിലും ജയിക്കുക എന്നത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം.


