Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightജില്ലയിലെ ആദ്യ നിയമ...

ജില്ലയിലെ ആദ്യ നിയമ സേവന ക്ലിനിക് തുറന്നു

text_fields
bookmark_border
ജില്ലയിലെ ആദ്യ നിയമ സേവന ക്ലിനിക് തുറന്നു
cancel
camera_alt

മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ജി​ല്ല ജ​ഡ്ജി അ​യൂ​ബ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​ന്ത​വാ​ടി: സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും സൗ​ജ​ന്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ നി​യ​മ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​സേ​വ​ന ക്ലി​നി​ക്കു​ക​ളെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് ഇ. ​അ​യൂ​ബ്ഖാ​ൻ പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ച ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ നി​യ​മ സേ​വ​ന ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വും നി​യ​മ​പ​രി​ര​ക്ഷ​യും സ്ഥാ​പ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​ക്കും. സ​മൂ​ഹ​ത്തി​ൽ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന നീ​തി, സ​മ​ത്വം, സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക, നി​ർ​ധ​ന​ര്‍ക്കും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സേ​വ​നം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് നി​യ​മ സേ​വ​ന ക്ലി​നി​ക്കി​ന്റെ ല​ക്ഷ്യം.

ക​ൽ​പ​റ്റ ജി​ല്ല നി​യ​മ സേ​വ​ന അ​തോ​റി​റ്റി​യു​ടെ​യും മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ട് മു​ത​ൽ 3.30 വ​രെ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​യ​മ സേ​വ​ന ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും. സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം, നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ലോ​ക് അ​ദാ​ല​ത്തു​ക​ൾ, ഗ്രാ​മീ​ണ നി​യ​മ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നീ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും.

പ്ര​ത്യേ​ക കോ​ട​തി ജി​ല്ല ജ​ഡ്ജി​യും മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യു​മാ​യ ടി. ​ബി​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​കെ. ര​ത്‌​ന​വ​ല്ലി, വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, മാ​ന​ന്ത​വാ​ടി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എ​ൻ.​കെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​നി​ൽ രാ​മ​കൃ​ഷ്ണ​ൻ, സ​ബ് ജ​ഡ്ജി സീ​നി​യ​ർ ഡി​വി​ഷ​ൻ അ​നീ​ഷ് ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


നി​യ​മ​സേ​വ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക:

  • കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി എ​റ​ണാ​കു​ളം, ഫോ​ൺ: 0484 2396717.
  • ക​ൽ​പ​റ്റ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി, ഫോ​ൺ: 9497792588.
  • വൈ​ത്തി​രി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി -8281010262.
  • ബ​ത്തേ​രി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി - 8304882641.
  • മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി - 0828166810.
Show Full Article
TAGS:Legal Service wayanad- legal aid 
News Summary - The district's first legal services clinic opene
Next Story