Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാനന്തവാടിയിൽ ഗതാഗത...

മാനന്തവാടിയിൽ ഗതാഗത പരിഷ്‍കാരം നടപ്പാക്കുന്നു; ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം

text_fields
bookmark_border
മാനന്തവാടിയിൽ ഗതാഗത പരിഷ്‍കാരം നടപ്പാക്കുന്നു; ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം
cancel

മാനന്തവാടി: മാനന്തവാടി നഗരത്തിൽ ഗതഗാത പരിഷ്‍കാരം നടപ്പാക്കാൻ തീരുമാനം. നഗരസഭയില്‍ ബുധനാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശ സസമിതിയിലാണ് തീരുമാനം. ഏപ്രിൽ ഒന്നുമുതലാണ് നടപ്പാക്കുക. നിലവില്‍ സർവിസ് നടത്തുന്ന ഡീസൽ/പെട്രോള്‍ ഓട്ടോറിക്ഷകള്‍ മാറ്റി ഇലക്ട്രിക് ഓട്ടോകള്‍ ആക്കി മാറ്റുമ്പോള്‍ നിലവിലുള്ള പെര്‍മിറ്റ് ഇലക്ട്രിക് ഓട്ടോകള്‍ക്ക് മാറ്റി നല്‍കുന്നതിന് അനുമതി നല്‍കാനും യോഗത്തിൽ തീരുമാനമായി.

നഗരസഭാ ചെയര്‍പേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സൻ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി.വി. ജോര്‍ജ്, ഷിബു കെ. ജോർജ്, പി.വി. എസ് മൂസ, ഷീജ ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ വി.യു. ജോയി, കുഞ്ഞബ്ദുല്ല, സജ്ന ടീച്ചര്‍, അന്നമ്മ ജോർജ്, പി.കെ. ഹംസ, ശശികുമാര്‍, പി. റഫീഖ് (എസ്.എച്ച്.ഒ മാനന്തവാടി), ഇ.കെ. സനല്‍ (എസ്.ഐ ട്രാഫിക് യൂനിറ്റ്), കെ. ഡിജു (എം.വി.ഐ മാനന്തവാടി), എൻ.എസ്. സുമേഷ് (കെ.എസ്.ആര്‍.ടി.സി), പി.ആർ. നിത്യമോള്‍ (പി.ഡബ്ല്യു.ഡി മാനന്തവാടി), എ.ആർ. രമ്യ (നഗരസഭ അസി. സെക്രട്ടറി), വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ സന്തോഷ്കുമാര്‍ (സി.ഐ.ടി.യു), സന്തോഷ് ജി. നായര്‍ (ബി.എം.എസ്), ടി.ജെ. രാജേഷ് (ഐ.എന്‍.ടി.യു.സി), അര്‍ഷാദ് ചെറ്റപ്പാലം (ഐ.യു.എം.എല്‍), ചാക്കോ (പി.ബി.ഒ.എ), വ്യാപാരി വ്യവസായി നേതാക്കളായ കെ. ഉസ്മാന്‍, കെ.പി. ശ്രീധരന്‍, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിഷ്‍കാരങ്ങൾ

  • മാനന്തവാടി ടൗണിലും പരിസരങ്ങളിലും സി.സി.ടി.വി സ്ഥാപിക്കും.
  • ബസ് സ്റ്റാന്‍റിന് മുന്‍വശത്തെ ഓട്ടോസ്റ്റാന്‍റ് ബസുകൾ ഇറങ്ങിവരുന്ന വഴിയുടെ പിറകുവശത്തേ മാറ്റും.
  • നഗരസഭ ബസ് സ്റ്റാന്‍റിന്‍റെ എതിര്‍വശത്ത് നടപ്പാത നിലവിലുള്ള ഭാഗത്ത് ടൂ വീലറുകളുടെ പാര്‍ക്കിങ് നിരോധിക്കും.
  • മലബാര്‍ ബേക്കറിയുടെ മുന്‍വശമുള്ള ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍റ് കോടതിയുടെ ഭാഗത്തേക്ക് മാറ്റും.
  • മാനന്തവാടി ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കും.
  • നഗരസഭയിലെ വിവിധ ബസ് സ്റ്റാന്‍റുകളില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
  • ടൗണില്‍ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റൽ സ്റ്റിക്കര്‍ അനുവദിക്കും. പെര്‍മിറ്റ് വെരിഫിക്കേഷന്‍ നടത്തും.
  • ഗാന്ധിപാര്‍ക്കില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ തട്ടുകടകള്‍ തലശ്ശേരി റോഡിലെ ജീപ്പ് സ്റ്റാന്‍റിലേക്ക് മാറ്റും.
Show Full Article
TAGS:Traffic Reforms Mananthavady localnews Traffic rules 
News Summary - Traffic reform being implemented in Mananthavady
Next Story