വയനാടിന് അഭിമാനമായി സിദ്ധാർഥ്
text_fieldsസിദ്ധാർഥ്
മാനന്തവാടി: ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ വി.എം. സിദ്ധാർഥ് തുടർച്ചയായി മൂന്നാം തവണയും ആൾ കേരള ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നിലനിർത്തി. മോണോ ആക്ട് കൂടാതെ നാടകത്തിലും നാടൻപാട്ടിലും വട്ടപ്പാട്ടിലും ഓടക്കുഴലിലും മികച്ച പ്രകടനം കാഴ്ചവെച്ച സിദ്ധാർഥ് സ്കൂളിനും അഭിമാന താരമായി. അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൽ 130 പോയന്റുമായി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടി പത്താം സ്ഥാനം നേടി. ഉപന്യാസം ഇംഗ്ലീഷിൽ കെ. വസുദേവ്, പെൺകുട്ടികളുടെ മോണോആക്ടിൽ അമിഷ സാബു, നാടൻപാട്ടിലും എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനവും ലഭിച്ചു.


