Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightസീ​ബ്രാ​ലൈ​ൻ...

സീ​ബ്രാ​ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; റോ​ഡ് മു​റി​ച്ചുക​ട​ക്കാ​ൻ ജീ​വ​ൻ പ​ണ​യം​വെ​ക്ക​ണം

text_fields
bookmark_border
സീ​ബ്രാ​ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; റോ​ഡ് മു​റി​ച്ചുക​ട​ക്കാ​ൻ ജീ​വ​ൻ പ​ണ​യം​വെ​ക്ക​ണം
cancel
camera_alt

മേ​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജ​ങ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്നു 

മേ​പ്പാ​ടി: ചു​ണ്ടേ​ൽ-​ഊ​ട്ടി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ മേ​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലു​ള്ള ജ​ങ്ഷ​നി​ൽ സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​ത് കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ്. ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള ഇ​വി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യെ​ന്ന​ത് സാ​ഹ​സി​ക പ്ര​വൃ​ത്തി​യാ​ണ്.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, സി.​ഡി.​എ​സ് ആ​സ്ഥാ​നം, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ത്യേ​ന വ​രു​ന്ന​വ​ർ​ക്ക് ഇ​വി​ടെ ബ​സി​റ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വെ​ള്ളാ​ർ​മ​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, മു​ണ്ട​ക്കൈ ഗ​വ. എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ​യും ഇ​വി​ടെ​യാ​ണു​ള്ള​ത്. ഇ​വി​ടേ​ക്കു​ള്ള നി​ര​വ​ധി​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ധാ​ന പാ​ത മു​റി​ച്ചു ക​ട​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

മാ​ത്ര​വു​മ​ല്ല, ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സീ​ബ്രാ​ലൈ​ൻ വ​ര​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി സീ​ബ്രാ​ലൈ​ൻ വ​ര​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
TAGS:PWD department Zebraline meppadi Wayanad 
News Summary - people risk their lives crossing the road due without zebra crossings
Next Story