ഒന്നര വർഷത്തിനുശേഷം ചൂരൽമലയിൽ സൈറൺ മുഴങ്ങി
text_fieldsഎച്ച്.എം.എൽ.ചൂരൽമല ഫാക്ടറി തുറക്കുന്നതിനോടനുബന്ധിച്ച് നടന്ന ചടങ്ങ്
മേപ്പാടി: ഉരുൾദുരന്തത്തെ അതിജീവിക്കാനുള്ള ദൃഢ നിശ്ചയവുമായി, ഒന്നര വർഷത്തോളം അടച്ചിട്ടിരുന്ന എച്ച്.എം.എൽ സെന്റിനൽ റോക്ക് എസ്‌റ്റേറ്റ് ചൂരൽമല ഫാക്ടറി തുറന്നു പ്രവർത്തനമാരംഭിച്ചു. 50 ഓളം തൊഴിലാളികൾ ഇനി ഇവിടെ ജോലി ചെയ്യും. 2024 ജൂലൈ 30 ന് ഉരുൾ ദുരന്തമുണ്ടായി മാസങ്ങൾക്കുശേഷമാണ് മുണ്ടക്കൈ, ചൂരൽമല, അട്ടമല ഡിവിഷനുകളിൽ ജോലിക്കിറങ്ങാൻ അധികൃതർ അനുമതി നൽകിയത്.
അപ്പോഴും ഫാക്ടറി പ്രവർത്തിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. ഒന്നര വർഷമായപ്പോഴാണ് അധികൃതരുടെ അനുമതി ലഭിക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട്ആറുവരെ ഫാക്ടറി പ്രവർത്തിക്കും. ചടങ്ങിൽ ജനപ്രതിനിധികളായ ജോബിഷ് കുര്യൻ, എൻ.കെ. സുകുമാരൻ, മുണ്ടക്കൈ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പ്രദീപ്കുമാർ, കമ്പനി സാരഥികളായ സ്വാമിനാഥൻ, അഭിഷേക് കുമാർ, വി.റെജി , ഷിനു എന്നിവർക്ക് പുറമെ വിവിധ യൂനിയൻ നേതാക്കളും സംസാരിച്ചു.


