Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅലുമിനിയം പൈപ്പുകളും...

അലുമിനിയം പൈപ്പുകളും കാപ്പിയും മോഷ്ടിച്ചവർ പിടിയില്‍

text_fields
bookmark_border
അലുമിനിയം പൈപ്പുകളും കാപ്പിയും മോഷ്ടിച്ചവർ പിടിയില്‍
cancel
camera_alt

വി​നോ​ദ്,സി​റാ​ജ്

മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വിലമതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വിലവരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍ സി.കെ. വിനോദ് (51), പുതുപറമ്പില്‍ വീട്ടില്‍ പി. സിറാജ്(42) എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റുചെയ്തത്. വാളത്തൂരിലുള്ള ഒരു എസ്‌റ്റേറ്റിലാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. മാനേജരുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് കൃത്യവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.

എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടത്തിലും റിസോര്‍ട്ടിലുമാണ് മോഷണം. പല ദിവസങ്ങളിലായി രാത്രി എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടത്തില്‍നിന്ന് 45 അലുമിനിയം പൈപ്പുകള്‍ ഇവര്‍ വാഹനത്തില്‍ മോഷ്ടിച്ചു കടത്തുകയായിരുന്നു. എസ്‌റ്റേറ്റിലുള്ള റിസോര്‍ട്ടിലും ഇവര്‍ മോഷണം നടത്തി. സ്‌റ്റോര്‍ റൂമിന്റെ പൂട്ടുപൊളിച്ച് 20,000 വില വരുന്ന കാപ്പിയാണ് മോഷ്ടിച്ചത്.

Show Full Article
TAGS:Wayanad Theft Case estate robbery investigation 
News Summary - Those who stole aluminum pipes and coffee arrested
Next Story