Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഉരുളിലമർന്ന സ്കൂളിന്...

ഉരുളിലമർന്ന സ്കൂളിന് 100 ശതമാനം വിജയം

text_fields
bookmark_border
ഉരുളിലമർന്ന സ്കൂളിന് 100 ശതമാനം വിജയം
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തി​നെ​തു​ട​ർ​ന്ന് സ​ന്തോ​ഷം പ​ങ്കി​ടു​ന്ന വെ​ള്ളാ​ർ​മ​ല ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ

മേപ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും 100 ശതമാനം വിജയംനേടി വെള്ളാർമല ഗവ. ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. മുൻ വർഷവും സ്കൂൾ 100 ശതമാനം വിജയം നേടിയിരുന്നു. ഉരുൾദുരന്ത മേഖലയിൽ നിന്നുള്ള 53 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ അസ്നയെന്ന വിദ്യാർഥിനി ഫുൾ എ പ്ലസ് നേടി.

ഇത് എട്ടാം തവണയാണ് സ്കൂൾ 100 ശതമാനം വിജയം നേടുന്നത്. ഉരുൾ ദുരന്തത്തിൽ സ്കൂൾ കെട്ടിടം തകർന്നതോടെ ചൂരൽമലയിലെ സ്കൂൾ മേപ്പാടി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിജീവനത്തിന്റെ നിശ്ചയദാർഢ്യവും കരുത്തും ആത്മവിശ്വാസവും പരീക്ഷയിലും വിദ്യാർത്ഥികൾ പ്രകടിപ്പിച്ചു. മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ അധ്യാപകരും കഠിനാദ്ധ്വാനം ചെയ്തു.

ഹർഷാരവം മുഴക്കിയും പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമാണ് അവർ വിജയ വാർത്തയെ സ്വീകരിച്ചത്. അധ്യാപപകരുൾപ്പടെ ടീം വെള്ളാർമലയുടെ വിജയം കൂടിയാണിതെന്ന് പ്രധാനാധ്യാപകൻ അബ്ദുൾ മുനീർ, മുൻ പ്രധാനാധ്യാപകൻ ഉണ്ണിമാസ്റ്റർ എന്നിവർ പറഞ്ഞു.

Show Full Article
TAGS:SSLC Wayanad district Exam Results Wayanad Landslide Vellarmala School 
News Summary - Vellarmala High School Achieve 100% Result in SSLC Exam
Next Story