Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightതേയിലത്തോട്ടത്തിൽ...

തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയെ കണ്ടെന്നു പറഞ്ഞ് വിഡിയോ പ്രചരിക്കുന്നു

text_fields
bookmark_border
തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയെ കണ്ടെന്നു പറഞ്ഞ് വിഡിയോ പ്രചരിക്കുന്നു
cancel
Listen to this Article

മേപ്പാടി: തേയിലത്തോട്ടത്തിലെ പാറപ്പുറത്ത് കയറി നിൽക്കുന്ന പുള്ളിപ്പുലിയുടെ വിഡിയോ ദൃശ്യമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വനത്തോടു ചേർന്നുള്ള ചെമ്പ്ര എസ്‌റ്റേറ്റ് തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടതെന്ന രീതിയിൽ നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഉരുൾദുരന്തത്തിന് മുമ്പ് മുണ്ടക്കൈയിലെ വീടിന്റെ അടുക്കള ഭാഗത്ത് രാത്രിയിലെത്തിയ പുലി എന്ന നിലയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, മുണ്ടക്കൈയിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന വിവരം പിന്നീട് പുറത്തുവന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായതുകൊണ്ട് പുതിയ വിഡിയോയുടെയും വസ്തുത സംബന്ധിച്ച് വ്യക്തതയില്ല.

Show Full Article
TAGS:Leopard tea garden Video Wayanad 
News Summary - Video claimed to have seen leopard in tea garden.
Next Story