Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightകാട്ടാന; എരുമക്കൊല്ലി...

കാട്ടാന; എരുമക്കൊല്ലി പൂളക്കുന്നിൽ ജനം ഭീതിയിൽ

text_fields
bookmark_border
കാട്ടാന; എരുമക്കൊല്ലി പൂളക്കുന്നിൽ ജനം ഭീതിയിൽ
cancel
camera_alt

മേ​പ്പാ​ടി പൂ​ള​ക്കു​ന്നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന

മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്ന് ജനവാസ മേഖലകളിൽ രാത്രി സ്ഥിരമായെത്തുന്ന കാട്ടാനകൾ ജനങ്ങളെ ഭീതിയിലാക്കുന്നു. വൈകീട്ട് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പൂളക്കുന്ന് ഭജനമഠത്തിന് സമീപത്തായി എല്ലാദിവസങ്ങളിലും വീടുകളുടെ മുറ്റത്ത് കാട്ടാനകളെത്തുന്നുണ്ട്.

കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് ഒരാൾ മരിച്ചിരുന്നു. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഫലപ്രദമായ നടപടികളില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു.

വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. വൈദ്യുതിവേലി അടക്കമുള്ള സംവിധാനങ്ങളും നടപ്പായില്ല. കാട്ടാനകളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ പ്രതിരോധ നടപടികൾ വേണമെന്ന ആവശ്യം ശക്തമായി.

Show Full Article
TAGS:Wild Elephant Wayanad 
News Summary - Wild Elephant Triggers Fear in Poolakunnu
Next Story