Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ
cancel
camera_alt

രാ​മു

മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമുവിനെയാണ് (38) തിങ്കളാഴ്ച മേപ്പാടി പൊലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28ന് വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപറ്റയിലേക്ക് വന്ന ബസ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.

Show Full Article
TAGS:Youth arrested KSRTC Bus Atrocities 
News Summary - Youth arrested for obstructing KSRTC bus and committing atrocities
Next Story