മുള്ളന്‍കൊല്ലി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു.
text_fieldsഓണം വിപണനമേള മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
മുള്ളന്‍കൊല്ലി: പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ജിസ്റ മുനീര്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്പന വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരിയില്നിന്ന് വാര്‍ഡ് മെംബര്‍ കെ.കെ. ചന്ദ്രബാബു ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഷിനു കച്ചിറയില്‍, ജനപ്രതിനിധികളായ പി.കെ. ജോസ്, സെക്രട്ടറി കെ.ബി. ഷോബി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജ സജി, സി.ഡി.എസ് എക്സിക്യൂട്ടിവ് ബിന്‍സി ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.