Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഊട്ടി പുഷ്പപ്രദർശനം...

ഊട്ടി പുഷ്പപ്രദർശനം നാളെ

text_fields
bookmark_border
ഊട്ടി പുഷ്പപ്രദർശനം നാളെ
cancel
camera_alt

ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയ വർണ പൂക്കൾ

ഊട്ടി: ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ 128ാമത് പുഷ്പ പ്രദർശനം തിങ്കളാഴ്ച തുടങ്ങും. 28 വരെയാണ് പ്രദർശനം. ഈ വർഷത്തെ പ്രത്യേക ആകർഷണം പൂക്കളാൽ തീർത്ത ചരിത്ര സ്മാരകങ്ങളുടെ രൂപങ്ങളാണ്. ഓരോ ഇതളും കരുതലോടെ വിന്യസിച്ച് കാർഷിക വകുപ്പ് വിദഗ്ധർ ഒരുക്കുന്ന ഈ ജീവിക്കുന്ന ശിൽപങ്ങൾ കാണികൾക്ക് വിസ്മയമൊരുക്കും. കാർഷിക-ഉദ്യാന വകുപ്പ് മാസങ്ങളുടെ പരിശ്രമത്തിലാണ് ഈ കാഴ്ച ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവയിനം പൂച്ചെടികളും ഇത്തവണ പ്രദർശനത്തിനുണ്ടാകും.

തിങ്കളാഴ്ച നീലഗിരി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സർക്കാർ ഓഫിസുകൾക്കും അവധിയായതിനാൽ കൂടുതൽ പേർക്ക് പങ്കെടുക്കാനാകും. ഇതിനിടെ വൈകുന്നേരങ്ങളിലെ മഴ പുഷ്പോത്സവത്തിന് മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയുയർന്നിട്ടുണ്ട്.

തേയിലത്തോട്ടങ്ങളിൽ ചിലന്തി രോഗം പടരുന്നു

മ​ഞ്ചൂ​ർ: നീ​ല​ഗി​രി കു​ന്ത മേ​ഖ​ല​യി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ചി​ല​ന്തി രോ​ഗം പ​ട​രു​ന്നു. ഇ​തു​മൂ​ലം അ​രി​പ്പ്, ക​ണ്ണെ​രി​ച്ചി​ൽ പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം തൊ​ഴി​ലാ​ളി​ക​ൾ അ​വ​ശ​രാ​കു​ക​യാ​ണ്. മേ​ഖ​ല​യി​ൽ തേ​യി​ല​കൃ​ഷി​യാ​ണ് പ്ര​ധാ​ന ഉ​പ​ജീ​വ​നം. ഏ​ക​ദേ​ശം 20,000ത്തി​ല​ധി​കം ക​ർ​ഷ​ക​ർ ഈ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്നു. നാ​ലു​മാ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം തേ​യി​ല​യു​ടെ വി​ള​വ് വ​ലി​യ​തോ​തി​ൽ കു​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചി​ല​ന്തി രോ​ഗ​ത്തി​ന്റെ ആ​ക്ര​മ​ണം. കു​ന്ത മേ​ഖ​ല​ക്ക് ചു​റ്റു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലേ​ക്കും ഇ​ത് വേ​ഗം പ​ട​രു​ക​യാ​ണ്. ഇ​ല​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലേ​ക്ക് മാ​റു​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ​ണം.

Show Full Article
TAGS:Wayanad Local News ooty flower show 
News Summary - Ooty flower show tomorrow
Next Story